പ്ലസ് വൺ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാ തീയതി സെപ്റ്റംബർ 18 നോ 19 നോ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പഠിക്കുന്നതിനായി ഇടവേള നൽകി കൊണ്ടാകും പരീക്ഷ നടത്തുക. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്നും കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പരീക്ഷ നടത്തുമെന്നും മന്ത്രി പറഞ്ഞു.

പ്ലസ്‌വൺ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ വേണ്ട, ടൈംടേബിൾ സെപ്റ്റംബർ 18 നോ 19 നോ പ്രസിദ്ധീകരിക്കും. പരീക്ഷ തീയതിയിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ സ്കൂളുകൾ തുറക്കുന്നത് തീരുമാനിക്കേണ്ടത് വിദ്യാഭ്യാസ വകുപ്പ് മാത്രമല്ല. ആരോഗ്യവകുപ്പ് ഉൾപ്പടെയുള്ള മറ്റ് വകുപ്പുകളുടെയും നിർദേശങ്ങൾ പരിഗണിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയാകും തീരുമാനം എടുക്കുകയെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →