ന്യൂഡല്‍ഹി: കുട്ടികളിലും ആന്റിബോഡിയുള്ളതിനാല്‍ രാജ്യത്തെ കോവിഡ് 19 മൂന്നാം തരംഗം തീവ്രമായി ബാധിക്കില്ലെന്നു വിദഗ്ധര്‍. ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പി.ജി.ഐ.എം.ഇ.ആര്) ഡയറക്ടര്‍ ഡോ. ജഗത് റാം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മഹാരാഷ്ട്രയിലെയും ഡല്‍ഹിയിലെയും 50 മുതല്‍ 75 ശതമാനം കുട്ടികളില്‍ ആന്റി ബോഡി കണ്ടെത്തിയിട്ടുണ്ട്. 69 മുതല്‍ 73 ശതമാനം കുട്ടികളില്‍ ആന്റിബോഡി രൂപപ്പെട്ടിട്ടുണ്ടെന്നാണു സിറോ സര്‍വേയില്‍ വ്യക്തമായത്. ശരാശതി 71 ശതമാനം കുട്ടികളിലും ആന്റിബോഡിയുടെ സാന്നിധ്യമുണ്ട്. മൂന്നാം തരംഗം മൂര്ധന്യാവസ്ഥയിലെത്തുന്നത് െവെകിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിഭാഗം കുട്ടികളിലും ആന്റിബോഡി: കോവിഡ് മൂന്നാം തരംഗം തീവ്രമാവില്ലെന്ന് വിദഗ്ധര്‍
