എറണാകുളം : പട്ടയം ഏറ്റുവാങ്ങുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞ് കൗസല്യ

എറണാകുളം :  ജില്ലാ തല പട്ടയമേളയിലെ ആദ്യ പട്ടയം ഏറ്റുവാങ്ങുമ്പോൾ കൗസല്യയുടെ  കണ്ണുകൾ ഈറനണിഞ്ഞു. വർഷങ്ങൾക്ക് മുൻപ് പട്ടയത്തിനായി ആദ്യ പരിശ്രമങ്ങൾ നടത്തിയത് കൗസല്യയുടെ ഭർത്താവിന്റെ ഓർമ്മകളിലായിരുന്നു പട്ടയം ലഭിച്ച ശേഷം കൗസല്യചോതി. 

12 വർഷത്തിന് മുൻപാണ്  ഭർത്താവ് മരണപ്പെട്ടത്. കാക്കനാട് സ്വദേശിയായ തൊഴിലുറപ്പ് തൊഴിലാളിയാണ് 62 വയസ്സുള്ള കൗസല്യ. മണ്ണ് വെച്ച് കെട്ടി ഇടിഞ്ഞ് വീഴാറായ വീട്ടിലാണ് കൗസല്യയും മകനും താമസിക്കുന്നത്.  പട്ടയം ഇല്ലാത്തതിൽ ഭവന നിർമ്മാണ പദ്ധതികൾക്ക് അപേക്ഷിക്കാനും സാധിച്ചിരുന്നില്ല. ഇനി ലോൺ എടുത്ത് എങ്കിലും വീട്  നിർമ്മിക്കണമെന്ന് കൗസല്യ പറയുന്നു.  ജില്ലാതല പട്ടയമേളയിൽ ടി.ജെ വിനോദ് എംഎൽഎയാണ് കൗസല്യയ്ക്ക് പട്ടയം നൽകിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →