വാക്ക് തർക്കത്തിനിടെ അതിഥി തൊഴിലാളികളെ കുത്തി പരിക്കേൽപ്പിച്ചു

എറണാകുളം:കെട്ടിട ഉടമ വാടകക്കാരായ അതിഥി തൊഴിലാളികളെ കുത്തി പരിക്കേൽപ്പിച്ചു. പെരുമ്പാവൂർ മൗലൂദ് പുരയിൽ വാടക കെട്ടിടം ഒഴിഞ്ഞുപോകുന്നതിനെ ചൊല്ലിയുള്ള വാക്ക് തർക്കത്തിനിടെയാണ് സംഭവം. പശ്ചിമ ബംഗാൾ ഖേത്ര മോഹൻപൂർ സ്വദേശികളായ രെഞ്ജിത് ദാസ്, മിലൻ ദാസ്, രോതൻ ദാസ് എന്നിവർക്കാണ് കുത്തേറ്റത്. കെട്ടിട ഉടമ കരോത്തുകുടി വീട്ടിൽ ഹംസ, ഇയാളുടെ മകൻ ആഷിഖ് എന്നിവരാണ് പ്രതികൾ. സ്ക്രൂ ഡൈവർ ഉപയോഗിച്ചാണ് പ്രതികൾ കുത്തിയത്.

പരിക്കേറ്റവരെ പൊലീസെത്തി നാട്ടുകാരുടെ സഹായത്തോടെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രതികളിൽ ഒരാൾക്കും പരിക്കുണ്ട്. ഇയാൾ പൊലീസ് നിരീക്ഷണത്തിൽ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →