തിരുവനന്തപുരം: പൊതുമേഖലയിൽ ആദ്യമായി ഭിന്നശേഷി സഹായോപകരണ വിൽപനകേന്ദ്രം

*നിർമാണോദ്ഘാടനം 9ന്
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കുള്ള ആധുനിക സഹായോപകരണങ്ങൾ കുറഞ്ഞ വിലയ്ക്ക് നൽകുന്ന സംസ്ഥാനത്തെ ആദ്യ ഷോറൂമിന്റെ നിർമാണോദ്ഘാടനം 9ന് നടക്കും. തിരുവനന്തപുരം പൂജപ്പുരയിൽ സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ കേന്ദ്ര ഓഫീസ് വളപ്പിലാണ് ഷോറൂം. നിർമ്മാണ ഉദ്ഘാടനം 9ന് വൈകിട്ട് 3.30ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും. തലസ്ഥാന നഗരിയിലെ ആദ്യത്തെ ഫൈവ്ഡയമെൻഷനൽ എക്‌സ്പീരിയൻസ് സെന്ററും ഷോറൂമിന്റെ ഭാഗമായി സ്ഥാപിക്കും. കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ മുഖേന സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഭിന്നശേഷിക്കാർക്കുള്ള സഹായോപകരണ വില്പനകേന്ദ്രം തുറക്കാൻ സാമൂഹ്യനീതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ലോകത്ത് നിലവിലുള്ള ഏറ്റവും ആധുനികമായ സഹായോപകരണങ്ങൾ പൊതുവിപണിയിലെ ചൂഷണം ഒഴിവാക്കി ഭിന്നശേഷിക്കാർക്ക് ലഭ്യമാക്കാനാണ് വില്പനകേന്ദ്രങ്ങളുടെ ശൃംഖല സാമൂഹ്യനീതിവകുപ്പ് സ്ഥാപിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →