കോഴിക്കോട്: നിപ ബാധിച്ച് 12 കാരൻ മരിച്ച സംഭവത്തിൽ, പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റീവ്. കുട്ടിയുടെ മാതാപിതാക്കളുടെയും ആരോഗ്യ പ്രവർത്തകരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്.
07/09/21 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പൂനെയിൽ എട്ട് സാമ്പിളുകളായിരുന്നു പരിശോധിച്ചത്. ആരോഗ്യ പ്രവർത്തകരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവാണെന്ന് മന്ത്രി പറഞ്ഞു.
നിലവിൽ പുറത്തുവന്ന പരിശോധനാ ഫലങ്ങൾ ആശ്വാസകരമാണെന്നും കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്കായി അയക്കുമെന്നും മന്ത്രി പറഞ്ഞു. അഞ്ചു പേരുടെ പരിശോധനാ ഫലങ്ങൾ കൂടി ചൊവ്വാഴ്ച രാവിലെ തന്നെ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

