പ്രവാസികള്‍ എത്തിത്തുടങ്ങി; രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയവരെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: വിമാനത്തിലെത്തിയ പ്രവാസികളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയ എട്ടുപേരെ ആശുപത്രികളിലേക്കു മാറ്റി. കൊച്ചി വിമാനത്താവളത്തിലെത്തിയ അഞ്ചുപേരെയും കരിപ്പൂരിലെത്തിയ മൂന്നുപേരെയുമാണ് ഐസൊലേഷനിലാക്കിയത്. കൊച്ചിയിലെത്തിയവരെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കരിപ്പൂരില്‍ എത്തിയവരില്‍ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലും രണ്ടുപേരെ മഞ്ചേരി മെഡിക്കല്‍ കോളജിലുമാണ് പ്രവേശിപ്പിച്ചത്.

അബൂദബിയില്‍നിന്ന് 181 യാത്രികരുമായി എയര്‍ ഇന്ത്യ വിമാനമാണ് കൊച്ചിയിലെത്തിയത്. വ്യാഴാഴ്ച രാത്രി 10.10ന് വിമാനം കൊച്ചിയില്‍ എത്തി. യാത്രികരില്‍ 49 ഗര്‍ഭിണികളും നാല് കുട്ടികളും ഉണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി 10.30നാണ് ദുബായിയില്‍നിന്ന് 182 യാത്രികരുമായ എയര്‍ ഇന്ത്യ വിമാനം കരിപ്പൂരിലെത്തിയത്. വിമാനത്തില്‍നിന്ന് 20 പേരെവീതം ഘട്ടംഘട്ടമായ പുറത്തേക്ക് കൊണ്ടുവന്നു. വിമാനത്താവളത്തില്‍ ഇവര്‍ക്ക് ബോധവത്കരണ ക്ലാസുകളും നടത്തി.

രോഗലക്ഷണങ്ങള്‍ പ്രകടമാക്കാത്ത മറ്റ് യാത്രികരെ മുന്‍ നിശ്ചയപ്രകാരം നിശ്ചയിക്കപ്പെട്ട ക്വാറന്റീന്‍ കേന്ദ്രങ്ങൡലെത്തിച്ചു. അവരിവിടെ ഏഴുദിവസം കഴിയണം. തുടര്‍ന്ന് വിശദപരിശോധനകള്‍ക്കുശേഷം സ്വന്തം വീടുകളിലേക്ക് പോകാം. വീട്ടില്‍ ഏഴുദിവസംകൂടി ക്വാറന്റീനില്‍ കഴിയണമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →