ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ 2020 ജനുവരി മുതല്‍ 2021 ജൂലൈ 31 വരെ രജിസ്ട്രേഷന്‍ പുതുക്കേണ്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും 2019 മാര്‍ച്ച് മുതല്‍ പുതുക്കേണ്ട എസ്.സി./എസ്.റ്റി. ഉദ്യോഗാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ 31 വരെ രജിസ്ട്രേഷന്‍ പുതുക്കി നല്‍കും. 2019 ഡിസംബര്‍ 20 മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് കൂട്ടിച്ചേര്‍ക്കല്‍ നടത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ 31നകം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം അസ്സല്‍ രജിസ്ട്രേഷന്‍ സീനിയോറിറ്റി നല്‍കുമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
ആലപ്പുഴ:ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം എംപ്ലോയ്‌മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് അവസരം
