പൊതു ടോയ്‌ലറ്റുകളുടെ ഉപയോഗമാണ് കൊവിഡ് വ്യാപിച്ചതിന്റെ കാരണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: പൊതു ടോയ്ലറ്റുകളുടെ ഉപയോഗമാണ് കൊവിഡ്- 19 രോഗം ചെന്നൈയില്‍ വ്യാപിച്ചതിന്റെ കാരണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. ചെന്നൈയില്‍ രോഗംപടരുന്നതിന് പിന്നിലെ മറ്റൊരു കാരണം ജനസംഖ്യകൂടിയ പ്രദേശങ്ങളും തെരുവുകളുമാണ്. ഇതിനാലാണ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നത്.

എന്നാല്‍, ആളുകള്‍ ഭയപ്പെടേണ്ടതില്ലെന്നും 4000 കിടക്കകളുള്ള ആശുപത്രി ചെന്നൈയില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട്ടില്‍ ആരും പട്ടിണി കിടക്കാതിരിക്കാന്‍ അമ്മ കാന്റീനില്‍നിന്ന് ഏഴുലക്ഷം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. സമൂഹ അടുക്കള വഴി രണ്ടലക്ഷം പേര്‍ക്ക് സേവനം ചെയ്യുന്നുണ്ട്. സൗജന്യ എണ്ണയും അരിയും പഞ്ചസാരയും റേഷന്‍കടകള്‍വഴി വിതരണം നടത്തുമെന്നും പളനിസ്വാമി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →