പ്രതാപം തിരിച്ചുപിടിച്ച് സൂചികകള്‍

മുംബൈ: നഷ്ട പ്രതാപം തിരിച്ചുപിടിച്ച് സൂചികകള്‍. ഐടി, എഫ്.എം.സി.ജി. ഓഹരികളുടെ കരുത്തില്‍ നിഫ്റ്റി 17,200ന് മുകളില്‍ ക്ലോസ് ചെയ്തു. അനുകൂലമായ സാമ്പത്തിക സൂചകങ്ങളും വിദേശ നിക്ഷേപകരുടെ സാന്നിധ്യവുമാണ് വിപണിയെ മുന്നോട്ടു ചലിപ്പിച്ചത്. 514.33 പോയിന്റ് നേട്ടത്തോടെ സെന്‍സെക്‌സ് 57,852.54 ല്‍ ക്ലോസ് ചെയ്തു.നിഫ്റ്റി 157.90 പോയിന്റ് ഉയര്‍ന്ന് 17,234.20ലുമെത്തി. ശ്രീ സിമെന്റ്‌സ്, എച്ച്.ഡി.എഫ്.സി. ലൈഫ്, സിപ്ല, ടി.സി.എസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ, ഒ.എന്‍.ജി.സി, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഓട്ടോ, പൊതുമേഖലാ ബാങ്ക് സൂചികകള്‍ ഒഴികെയുള്ളവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ഫാര്‍മ സൂചികകള്‍ ഒരു ശതമാനം വീതം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.5 ശതമാനവും നേട്ടമുണ്ടാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →