ഇന്ത്യയില്‍നിന്ന് മരുന്നുകളും വാക്‌സിനുകളുമായി റഷ്യന്‍ വിമാനം പറന്നു

ഹൈദരാബാദ്: ഇന്ത്യയില്‍നിന്ന് മരുന്നുകളും വാക്‌സിനും കൊണ്ടുപോകാനായി റഷ്യന്‍ എയറോഫ്‌ളോട്ട്‌ എയര്‍ലൈന്‍സിന്റെ ബി-777 വിമാനം ഹൈദരാബാദ് വിമാനത്താവളത്തിലെത്തി. ചൊവ്വാഴ്ചയാണ് വിമാനമെത്തിയത്. 20 ഇനത്തില്‍പ്പെട്ട അമ്പത് ടണ്ണോളം മരുന്നുകളും വാക്‌സിനുകളുമായി വിമാനം ബുധനാഴ്ച രാവിലെ തിരികെ മോസ്‌കോയ്ക്ക് പറക്കുകയും ചെയ്തു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ആഴ്ചയിലൊരിക്കല്‍ ഹൈദരാബാദില്‍ വന്നുപോകാവുന്നതരത്തിലുള്ള ക്രമീകരണങ്ങള്‍ വൈകാതെ ആരംഭിക്കും.

റഷ്യയില്‍നിന്നുള്ള വിമാനങ്ങളുടെ ഇന്ത്യയിലേക്കുള്ള വരവ് ആദ്യമായാണ്. മുമ്പ് സോവിയറ്റ് യൂണിയനുമായി ഇന്ത്യക്ക് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം റഷ്യയുമായി അധികം വ്യാപാരബന്ധങ്ങള്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ താത്പര്യം കാട്ടിയിരുന്നില്ല.

ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍നിന്ന് അടുത്തകാലത്ത് ചരക്കുവിമാനം സര്‍വീസ് നടത്തിയിരുന്നു. ഇത് ഹൈദരാബാദ് വിമാനത്താവളത്തിന്‍നിന്നുള്ള ആദ്യആഫ്രിക്കന്‍ ചരക്കുനീക്കം ആയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →