കോഴിക്കോട് : വാഹനം സര്‍വീസ് ചെയ്ത് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സര്‍വീസ് സെന്റര്‍ ഉടമ റുജീഷിന് ക്രൂരമായി മര്‍ദ്ദനമേറ്റു. അവധി ദിവസമായതിനാല്‍ ജീവനക്കാര്‍ കുറവാമെന്നും വാഹനം സര്‍വീസ് ചെയ്ത് തരാന്‍ താമസമുണ്ടാകുമെന്നും അറിയിച്ചതാണ് പ്രകോപനത്തിന് കാരണം . മര്‍ദ്ദനത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
2021ലെ തിരുവോണ ദിവസമാണ് സംഭവം . അത്യാവശ്യമാണെന്ന് വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അവധിദിവസമായിട്ടും റുജീഷ് വര്‍ക്ക് ഷോപ്പ് തുറന്നത്. എന്നാല്‍ അപ്പോഴേക്കും മറ്റ് ആറുവാഹനങ്ങള്‍ സര്‍വീസ് ചെയ്യുന്നതിന് എത്തിയിരുന്നു. ഏറ്റവും ഒടുവിലാണ് ബുളളറ്റ് ബൈക്കുമായി യുവാവ് എത്തിയത്. ഓര്‍ഡര്‍ അനുസരിച്ചുമാത്രമേ ചെയ്തുതരാന്‍ പറ്റുകയുളളുവെന്ന് പറഞ്ഞതിനെതുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.
അടികൊണ്ട് ചോര വാര്‍ന്നുവീണ സുജീഷിനെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. മര്‍ദ്ദനത്തില്‍ റുജീഷിന്റെ മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടായി . പോലീസെത്തിയാണ് അക്രമികളെ പിടികൂടിയത്. റുജീഷിന് 10 ദിവസത്തെ സമ്പൂര്‍ണ വിശ്രമത്തിന് ശേഷം ശസ്ത്ര ക്രിയ നടത്തും.

