വാഷിങ്ടന്‍: യുഎസ് പ്രസിഡന്റിന്റെ പരിസ്ഥിതി കാര്യങ്ങള്‍ക്കുള്ള പ്രത്യേക പ്രതിനിധി ജോണ്‍ കെറി സെപ്തംബറില്‍ ഇന്ത്യയിലെത്തിയേക്കും. യുഎസ്-ഇന്ത്യ ഊര്‍ജപദ്ധതിയുടെ ഭാഗമാണ് സന്ദര്‍ശനം. ജോണ്‍ കെറിയുമായി ഇന്ത്യന്‍ പരിസ്ഥിതി, വനം വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് കഴിഞ്ഞ ദിവസം ടെലിഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ത്യ സന്ദര്ശഖിക്കാനുള്ള തീരുമാനമെടുക്കുന്നത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യതയാണ് ഇതുവഴി സാധ്യമാകുന്നതെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു
യുഎസ്-ഇന്ത്യ ഊര്‍ജപദ്ധതി: ജോണ്‍ കെറി സെപ്തംബറില്‍ ഇന്ത്യയിലെത്തും
