പശ്ചിമ ബംഗാളിലെ ഉപതെരഞ്ഞെടുപ്പ് ഉടൻ നടത്തണം: മമത ബാനർജി

പശ്ചിമ ബംഗാൾ: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം പൂർണമായും നിയന്ത്രണത്തിലാണെന്നും അതിനാൽ എത്രയും വേഗം നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നും മുഖ്യമന്ത്രി മമത ബാനർജി.

ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ ലംഘിക്കരുതെന്നും എത്രയും വേഗം തെരെഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കണമെന്നും മമത തെരെഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. വോട്ട് ചെയ്യാനും അവരുടെ പ്രതിനിധികളെ തെരെഞ്ഞെടുത്ത് നിയമസഭയിലേക്ക് അയക്കാനും ജനങ്ങൾക്ക് അവകാശമുണ്ടെന്നും കൊവിഡ് വ്യാപനത്തിന്റെ പേരിൽ അത് തടയരുതെന്നും മമത ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →