ഇന്ത്യയില്‍ 87,000ത്തോളം പേര്‍ക്ക്‌ രണ്ടാംതവണയും കോവിഡ്‌

ന്യൂ ഡല്‍ഹി : രണ്ടു ഡോസ്‌ വാക്‌സിന്‍ എടുത്തശേഷവും ഇന്ത്യയില്‍ 87,000ത്തോളം പേര്‍ക്ക കോവിഡ്‌ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്താലയം. ഇതില്‍ 46 ശതമാനം പേര്‍ കേരളത്തിളളവരാണെന്ന്‌ മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി.

ആദ്യ ഡോസ്‌ വാക്‌സിനെടുത്തേഷം കേരളത്തില്‍ എണ്‍പതിനായിരത്തിനടുതത്‌ ആളുകള്‍ കോവിഡ്‌ പോസിറ്റീവായി. രണ്ട്‌ ഡോസും എടുത്തശേഷം നാല്‍പ്പതിനായിരത്തോളം പേര്‍ക്ക്‌ രോഗം ബാധിച്ചു. മറ്റുസംസ്ഥാനങ്ങളില്‍കോവിഡ്‌ വ്യാപനം കുറഞ്ഞിട്ടും കേരളത്തില്‍ വ്യാപനം ഉയര്‍ന്നുനില്‍ക്കുന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. വാക്‌സിനെടുത്ത ശേഷം കോവിഡ്‌ വന്ന 200ഓളം പേരുടെ സാമ്പിളുകളുടെ ജനിതക ശ്രേണി പരിശോധിച്ചതില്‍ വകഭേതം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി

100ശതമാനം വാക്‌സിനേഷന്‍ നടന്ന വയനാട്ടിലടക്കം പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നതായും ചൂണ്ടിക്കാട്ടുന്നു. 179 കോവിഡ്‌ മരണങ്ങളും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്ന്‌ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

രാജ്യത്ത്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ 36,401 കേസുകള്‍ റിപ്പോര്‍ട്ടുചെയ്‌തു. 530 മരണവും സ്ഥിരീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ കണക്കനുസരിച്ച രാജ്യത്ത്‌ ഇതുവരെ 4,33,049 പേര്‍ കോവിഡ്‌ ബാധയില്‍ മരണപ്പെട്ടിട്ടുണ്ട്‌. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 1.94 ആണ്‌. 39,157 പേര്‍കൂടി രോഗമുക്തി നേടി. നിലവില്‍ 3,64,129 പേരാണ്‌ ചികിത്സയിലുളളത് . കഴിഞ്ഞ 149 ദിവസത്തിലെ ഏറ്റവും താഴ്‌ന്ന്‌ നിരക്കാണിത്‌. ഇപ്പോള്‍ 24 ദിവസമായി ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 3 ശതമാനത്തില്‍ താഴെയാണ്‌. രാജ്യത്ത്‌ പുതുതായി സ്ഥിരീകരിച്ച കേസുകളില്‍ 59 ശതമാനവും കേരളത്തിലാണ്‌. ഏറ്റവും ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കും കേരളത്തിലാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →