വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ച കേസില്‍‌ രണ്ടു പേര്‍ പൊലീസ് പിടിയില്‍

മാന്നാർ: വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ച കേസില്‍‌ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. ചെന്നിത്തല ചെറുകോൽ കുറ്റിയാറ കിഴക്കെതിൽ ജിജോ ജോർജിനെ വീട്ടിൽ അതിക്രമിച്ചു കയറി തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചുപരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. മാവേലിക്കര വെട്ടിയാർ അരനൂറ്റിമംഗലം മാധവം വീട്ടിൽ കൊപ്പാറ ബിജു എന്നു വിളിക്കുന്ന ബിജു(40), ചെറിയനാട് ചെറുവല്ലൂർ തൊണ്ടലിൽ തെക്കെതിൽ അഷറഫ് (31) എന്നിവരാണ് മാന്നാർ പൊലീസിന്റെ പിടിയിലായത്.

2021 ഓഗസ്റ്റ് പതിനാറാം തീയതി രാത്രി പത്തരയോടെയാണ് സംഭവം . ജിജോയുടെ വീട്ടിലെത്തിയ പ്രതികള്‍ വാക്കുതർക്കത്തിനിടയിൽ അവിടെ കിടന്ന ചുറ്റികയെടുത്തു തലക്കടിക്കുകയായിരുന്നു. മാന്നാര്‍ പൊലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍. ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. സുനുമോൻ, സിപിഒ മാരായ വിഷ്ണുപ്രസാദ്, സിദ്ദിഖ് ഉൾ അക്ബർ, അരുൺ എന്നിവർ ചേർന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. . കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →