കാസർകോട്: ജനകീയാസൂത്രണത്തിന്റെ കാല്‍ നൂറ്റാണ്ട് ആഘോഷം; കാഞ്ഞങ്ങാട് നഗരസഭയില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കാസർകോട്: ജനകീയാസൂത്രണത്തിന്റെ കാല്‍ നൂറ്റാണ്ട് കാഞ്ഞങ്ങാട് നഗരസഭയില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി സുജാത അധ്യക്ഷം വഹിച്ചു. നഗരസഭ സെക്രട്ടറി റോയി മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ നഗരസഭ അധ്യക്ഷന്‍മാരായ വി. ഗോപി, ഡോ.വി ഗംഗാധരന്‍, ടി.വി ശൈലജ, കെ. വേണുഗോപാലന്‍ നമ്പ്യാര്‍, അഡ്വ.എന്‍.എ ഖാലീദ്, ഹസീന താജുദ്ദീന്‍, കെ. ദിവ്യ, വിവി രമേശന്‍ എന്നിവരേയും ജനകീയാസൂത്രണ വിദഗ്ദ്ധരായപപ്പന്‍ കുട്ടമത്ത്, കെ. ബാലകൃഷ്ണന്‍, എം. കുഞ്ഞമ്പു പൊതുവാള്‍, എം. ലക്ഷ്മി, ബി. ബാലന്‍ എന്നിവരെയും ആദരിച്ചു.

നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ട്ടെക് അബ്ദുള്ള, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ അഡ്വ. കെ രാജ്‌മോഹന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി. അഹമ്മദ് അലി, കെ.വി സരസ്വതി, കെ. അനീശന്‍, കെ.വി മായാകുമാരി, അഡ്വ. പി. അപ്പുക്കുട്ടന്‍, സി.കെ ബാബുരാജ്, സി.കെ റഹ്മത്തുള്ള, കെ.പി ബാലകൃഷ്ണന്‍, അബ്ദുള്‍ മുത്തലിബ്, എച്ച്.ആര്‍ ശ്രീധരന്‍, കൃഷ്ണന്‍ പനങ്കാവ് എന്നിവര്‍ സംസാരിച്ചു.  നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സി ജാനകിക്കുട്ടി സ്വാഗതം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →