കര്‍ഷക ദിനം ആചരിച്ചു

കട്ടപ്പന : കട്ടപ്പന കൃഷിഭവന്റെ നേതൃത്വത്തില്‍ ചിങ്ങം 1 (2021 ഓഗസ്‌റ്റ് 17) ന്‌ കര്‍ഷക ദിനാചരണം നടത്തി. ദിനാചരണത്തോടുനുബന്ധിച്ച മികച്ച മൂന്ന്‌ സമിശ്ര കര്‍ഷകരെയും ,മികച്ച മൂന്ന്‌ വനിത കര്‍ഷകരെയും മികച്ച മൂന്ന്‌ പട്ടികജാതി കര്‍ഷകരെയും മികച്ച കര്‍ഷക തൊഴിലാളിയെയും ആദരിച്ചു.

കട്ടപ്പന നഗരസഭ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന പരിപാടിയില്‍നഗരസഭ വൈസ്‌ ചെയര്‍മാന്‍ ജോയി ആനിത്തോട്ടം അദ്ധ്യക്ഷനായിരുന്നു. നഗരസഭ ചെയര്‍പേഴ്‌സന്‍ ബിനാ ജോബി യോഗം ഉദ്‌ഘാടനം ചെയ്‌തു. വിവിധ രാഷ്ട്രിയ കക്ഷി നേതാക്കള്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷി ഓഫീസര്‍ അനൂപ്‌ എം.ജെ സ്വാഗതവും, അസിസ്‌റ്റന്റ് കൃഷി ഓഫീസര്‍ സി സുരേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു. കോവിഡ്‌ 19 പ്രോട്ടോകോള്‍ പാലിച്ചയിരുന്നു യോഗ നടപടികള്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →