രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്.

സിലിണ്ടറിന് 25 രൂപയാണ് 17/08/21 ചൊവ്വാഴ്ച കൂട്ടിയത്. ഇതോടെ, ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ വില 866.50 രൂപയായി.

അതേസമയം, വാണിജ്യ സിലിണ്ടറിന് നാല് രൂപ കുറച്ചു. 1619 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വില. കഴിഞ്ഞമാസം, സിലിണ്ടറിന്റെ വിലവര്‍ധിപ്പിച്ചിരുന്നു.

ഇന്ധനവില തുടര്‍ച്ചയായി വര്‍ധിച്ച്, പെട്രോളിന് 100 രൂപ കടന്നിരുന്നു. എന്നാല്‍ ഇന്ധന നികുതി കുറയ്ക്കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Read Also: എണ്ണ കടപത്രം ബാധ്യത: ഇന്ധന-എക്‌സൈസ് നികുതി കുറക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി

യുപിഎ സര്‍ക്കാര്‍ ഓയില്‍ ബോണ്ടുകള്‍ ഇറക്കിയതിനാല്‍ നികുതി കുറച്ച് വില പിടിച്ചുനിര്‍ത്താനാവില്ലെന്നായിരുന്നു ധനമന്ത്രിയുടെ വാദം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →