മലപ്പുറം ; നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മലപ്പുറം പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. മലപ്പുറം ചെങ്കടവ് സ്വദേശി രവീന്ദ്രന് (58)ആണ് അറസ്റ്റിലായത്. 2 മുതല്‍ 8 ലക്ഷംരൂപ വരെയാണ് ഒരാളില്നിന്ന സംഘം തട്ടിയെടുത്തത്. വിമാനത്താവളത്തിന്റെ വ്യാജ ലെറ്റര്‍പാഡും സീലും ഉള്‍പ്പെട നിര്‍മിച്ച ഇവര്‍ ഇല്ലാത്ത തസ്തികകളിലേക്ക് നേരിട്ട നിയമനമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. പ്രമുഖ വ്യസായിയുടെ ബന്ധുവെന്ന പരിചയപ്പെടുത്തിയാണ് യുവാക്കളെ കെണിയില്‍ വീഴ്തിയത്.
5 ലക്ഷം രൂപ നഷ്ടമായ മലപ്പുറം സ്വദേശി പോലീസിന് പരാതി നല്‍കിയിരുന്നു. നിരവധി തവണ വിമാനത്താവളത്തിലെത്താന്‍ ഉദ്യോഗാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചിരുന്നു. അവിടെഎത്തുമ്പോള്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് മടക്കി അയക്കുകയാണ് പതിവ്. ആദ്യം ഒരുലക്ഷവും പിന്നീട് ബാക്കി തുകയും ആവശ്യപ്പെടുകയായിരുന്നു. ജോലി ലഭിക്കാത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. തൃശൂര്‍,എറണാകുളം ജില്ലകളില്നിന്നുളളവര് ഉള്‍പ്പെടെ തട്ടിപ്പിനിരയായതിനാല്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ജോബി തോമസ് അറിയിച്ചു.

