മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ 17 വയസ്സുകാരന്‍ ബലാല്‍സംഗം ചെയ്തു

ലഖ്നോ: ഉത്തര്‍പ്രദേശില്‍ മൂന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ 17 വയസ്സുകാരന്‍ ബലാല്‍സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലാണ് സംഭവം. കരച്ചില്‍ കേട്ടെത്തിയ അമ്മ രക്തം വാര്‍ന്നൊലിക്കുന്ന നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ച കുഞ്ഞ് വിദഗ്ധ ചികില്‍സയിലാണ്. കുടുംബാംഗങ്ങളുടെ പരാതിയില്‍ ബഗ്വാല പോലിസ് പ്രായപൂര്‍ത്തിയാവാത്ത പ്രതിക്കെതിരേ കേസെടുത്തു. പ്രതി ഒളിവിലാണ്. ഇയാളെ പിടികൂടാന്‍ പോലിസ് നാല് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയില്‍ പ്രതിക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതികളെ അറസ്റ്റുചെയ്യാന്‍ നാല് സംഘങ്ങള്‍ രൂപീകരിച്ചതായി ഇറ്റ സൂപ്രണ്ട്സ് ഓഫ് പോലിസ് (എസ്എസ്പി) ഉദയശങ്കര്‍ സിങ് പറഞ്ഞു.

Share
Tagged
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →