കാബൂൾ: താലിബാൻ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ രാജ്യം വിട്ട മുൻ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി ഓമനിലുണ്ടെന്ന് റിപ്പോർട്ടുകൾ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മോഹിബും അദ്ദേഹത്തിനൊപ്പം ഓമനിലുണ്ട്. ഇരുവരും അമേരിക്കയിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്.
കാബൂളില്‍നിന്ന് താജിക്കിസ്താനിലേക്കാണ് അഷ്റഫ് ഗനി പോയതെന്നായിരുന്നു ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ അഷ്റഫ് ഗനിക്ക് താജിക്കിസ്താനിൽ ഇറങ്ങാൻ അനുമതി ലഭിച്ചില്ലെന്നാണ് വിവരം.
ഇതിനിടെ രാജ്യം വിട്ടതിൽ വിശദീകരണവുമായി അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി രംഗത്ത്വന്നിരുന്നു. അഫ്ഗാനിസ്താൻ വിട്ടത് രക്തചൊരിച്ചിൽ ഒഴിവാക്കാനാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഷ്റഫ് ഗനി വ്യക്തമാക്കി.

