വായ്‌പയെടുത്തത്‌ ഫെഡറല്‍ ബാങ്കില്‍നിന്ന്‌ ,ജപ്‌തിനോട്ടീസ്‌ സഹകരണ ബാങ്കില്‍ നിന്ന്‌

തൃശൂര്‍: ഫെഡറല്‍ ബാങ്കില്‍ നിന്ന്‌ എടുത്ത വായ്‌പക്ക്‌ സഹകരണ ബാങ്കില്‍ നിന്ന് ജപ്‌തി നോട്ടീസ്‌. കൊടകര സ്വദേശി അജിത്തിന്റെ മാള കുരുവിലശേരിയിലുളള വസ്‌തുവിനാണ്‌ സഹകരണ ബാങ്കില്‍ നിന്ന് ജപ്‌തി നോട്ടീസ്‌ ലഭിച്ചത്‌. 10 ലക്ഷത്തിലേറെ രൂപ അടക്കണമെന്നാണ്‌ നോട്ടിലെ ആവശ്യം . ഈ സഹകരണ ബാങ്കില്‍ നിന്ന്‌ അജിത്‌ വായ്‌പയെടുക്കുകയോ അവിടെ മെമ്പര്‍ഷിപ്പ്‌ ഉളള ആളോ അല്ല അജിത്‌.

അജിത്‌ തന്റെ സ്ഥലത്തിന്റെ ആധാരം പണയം വച്ചിട്ടുളളത്‌ ഫെഡറല്‍ ബാങ്കിലാണ്‌. 2010ല്‍ സുബ്രമണ്യന്‍ എന്ന ആളില്‍ നിന്നും അജിത്‌ വാങ്ങിയ ഈ വസ്‌തു ബാങ്കില്‍ പണയം വയ്‌ക്കുമ്പോള്‍ എല്ലാ രേഖകളും നല്‍കിയാണ്‌ ഫെഡറല്‍ ബാങ്കില്‍ നിന്നും വായ്‌പയെടുത്തിട്ടുളളത്‌ . അജിത്‌ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ നിങ്ങള്‍ക്കിത്‌ പ്രശ്‌നമാവില്ലെന്നും നിങ്ങള്‍ നോട്ടീസ്‌ കാര്യമാക്കേണ്ടതില്ലെന്നുമുളള മറുപടിയാണ്‌ അധികൃതരില്‍ നിന്ന്‌ ലഭിച്ചത്‌. സ്ഥലത്തിന്റെ മുന്‍ ഉടമയുടെ വായ്‌പയുടെ തുടര്‍ നടപടിയെന്ന നിലയിലാണ്‌ നോട്ടീസയച്ചതെന്നാണ്‌ ബാങ്ക്‌ സെക്രട്ടറിയുടെ വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →