നെടുമ്പാശേരി. : യന്ത്ര തകരാറിനെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി.212 യാത്രക്കാരുമായി ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയും ഹോട്ടലിലേക്ക് മാറ്റി. പറന്നുയര്‍ന്ന് 10 മിനിട്ടിനകം തിരിച്ചിറക്കുകയായിരുന്നു. തകരാര്‍ പരിഹരിക്കാനുളള ശ്രമം തുടരുകയാണ്.