രാഹുൽ ഗാന്ധിക്കും, കെ സി വേണുഗോപാലിനും പിന്നാലെ രൺദീപ് സുർജേവാല, അജയ് മഖൻ, മാണിക്കം ടാഗോർ, സുശ്മിത ദേവ്, ജിതേന്ദ്ര സിംഗ് ആൽവർ, മദൻ മോഹൻ ഝാ, പവൻ ഖേര ഉൾപ്പെടെ 23 കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾ പൂട്ടി ട്വിറ്റർ.
പാർട്ടിയുടെ ഔദ്യോഗിക ഹാൻഡിലുകളായ മഹാരാഷ്ട്ര , ഗുജറാത്ത്, തമിഴ്നാട്, അടക്കമുള്ള സംസ്ഥാന ഘടകങ്ങളുടെ ഹാൻഡിലുകൾ ഉൾപ്പെടെ ഏഴ് അക്കൗണ്ടുകൾക്കെതിരെയും ട്വിറ്റർ നടപടി സ്വീകരിച്ചിട്ടുണ്ട്.

