വധുവിനെ മോഡലാക്കിയുള്ള പരസ്യം ജ്വല്ലറികൾ ഒഴിവാക്കണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: സ്ത്രീധനത്തിനെതിരായ മകൾക്കൊപ്പം ക്യാമ്പെയ്ന്‍റെ ഭാഗമായി പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ ഹെൽപ് ഡെസ്ക് തുടങ്ങുന്നു. 13.08.2021 ന് രാവിലെ കന്‍റോൺമെന്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ടോൾ ഫ്രീ നമ്പർ ഉദ്ഘാടനം ചെയ്യും. ഗായിക അപർണ രാജീവും ചടങ്ങിൽ പങ്കെടുക്കും.

അതേസമയം സർവകലാശാലകളിലെ പ്രവേശനത്തിന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നൽകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. വൈസ് ചാൻസലർമാർ തന്നെ ഇങ്ങനെയാരു നിർദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ടെന്നും സ്ത്രീധനത്തിന് എതിരെ സ്കൂളുകളിലും പ്രചാരണം നടത്തണമെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. വധുവിനെ മോഡലാക്കിയുള്ള പരസ്യം ജ്വല്ലറികൾ ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരള ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിവിധ കോഴ്സുകളുടെ ബിരുദദാനച്ചടങ്ങിൽ സംസാരിച്ചതിന് പിന്നാലെയായിരുന്നു ഗവര്‍ണറുടെ പ്രതികരണം

Share
അഭിപ്രായം എഴുതാം