ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അഫ്ഗാനിസ്താന് പൗരന്മാരില് നിന്ന് 53 കോടി രൂപ വിലമതിക്കുന്ന ഹെറോറിയിന് പിടികൂടി.ഷാംപൂ ബോട്ടിലില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച എട്ട് കിലോഗ്രാം ഹെറോയിനാണ് പിടികൂടിയത്.തെഹ്റാനില്‍നിന്നും ദുബയ് വഴിയാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഈ അടുത്ത കാലത്തായി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 2020 ഡിസംബറിനും ഈ വര്‍ഷം ജൂണിനുമിടയില്‍ 600 കോടിയിലധികം രൂപയുടെ ഹെറോയിന്‍ പിടിച്ചെടുത്തതോടെ മയക്കുമരുന്ന് കടത്ത് കേസുകള്‍ പതിവായിട്ടുണ്ട്.
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 53 കോടി രൂപയുടെ ഹെറോറിയിന് പിടികൂടി
