ശ്രീനഗര്‍: നിരോധിത സംഘടനകള്‍ക്ക് ഫണ്ട് ശേഖരിച്ചതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ അനന്തനാഗില്‍ 45 കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന. ജമായത്തെ ഇസ് ലാമി പ്രവര്ത്തകന് ഗുല്‍ മുഹമ്മദ് വാറിന്റെ വസതിയിലടക്കം ദാഡ, കിഷ്ത്വാര്‍, റമ്പാന്, അനന്ത്നാഗ്, ബുഡ്ഗാം, രജൗരി, ദോഡ, ഷോപ്പിയാന്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. നിരോധിത സംഘടനകള്‍ പണം ശേഖരിച്ച കേസില്‍ എന്‍ഐഎ ജൂലൈ 10ന് ആറ് പേരെ കശ്മീരിലെ വിവിധ ഇടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതേ കേസില്‍ പതിനൊന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നു.
നിരോധിത സംഘടനകള്‍ക്ക് ഫണ്ട്: കശ്മീരിലെ 45 കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന
