പത്തനംതിട്ട: മാംസ അധിഷ്ഠിത മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ പ്രൊജക്റ്റുകള്‍ പരിചയപ്പെടുത്തുന്ന ഓണ്‍ലൈന്‍ പരിശീലനം

പത്തനംതിട്ട: ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരികുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്മെന്റ് (കെഐഇഡി) അഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്‌റ്റെയ്‌നബിള്‍ എന്റര്‍പ്രെന്യൂര്‍ഷിപ്പിന്റെ (എആര്‍ഐഎസ്ഇ) രണ്ടാം ഘട്ടമായ വിവിധ മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഇമ്മെര്‍ഷന്‍ ട്രെയിനിംഗ് ഈ മാസം 11 ന് ഓണ്‍ലൈനായി നടക്കും. ചെറുകിട സംരംഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന മാംസ ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന സെഷനാണ് സംഘടിപ്പിക്കുന്നത്. ഈ സൗജന്യ ഓണ്‍ലൈന്‍ ട്രെയ്നിംങ്ങിനുള്ള രജിസ്ട്രേഷനായി www.kied.info എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ 7403180193, 9605542061 എന്നീ നമ്പറുകളിലോ ബന്ധപെടുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →