പത്തനംതിട്ട: കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ്: അംശാദായം സബ്പോസ്റ്റ് ഓഫിസുകള്‍ വഴിമാത്രം അടക്കണം: ചെയര്‍മാന്‍

പത്തനംതിട്ട: കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓഫീസ് നേരിട്ട് അംശാദായം സ്വീകരിക്കുന്നില്ല എന്നും അംശാദായം സ്വീകരിക്കുന്നതിന് ബോര്‍ഡ് ഏതെങ്കിലും വ്യക്തികളെയോ യൂണിയനുകളെയോ ഏജന്‍സികളേയോ നാളിതുവരെ ഏല്പിച്ചിട്ടില്ലെന്നും ചെയര്‍മാന്‍ എം.പി അബ്ദുല്‍ഗഫൂര്‍ അറിയിച്ചു. ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ അംശാദായം കേരളത്തിലെ സബ്പോസ്റ്റ് ഓഫീസുകള്‍ വഴി ഓണ്‍ലൈനായാണ് സ്വീകരിക്കുന്നത്. പ്രതിമാസം 100 രൂപ നിരക്കില്‍ വര്‍ഷത്തില്‍ ഒന്നിച്ചോ തവണകളായോ സബ്പോസ്റ്റ് ഓഫീസുകള്‍ വഴി മാത്രം അംശാദായം അടക്കാം. കോഴിക്കോട് ചാരത്തു കുളത്തുള്ള ഓഫീസാണ് കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ ആസ്ഥാനം. കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്കുവേണ്ടി പ്രത്യേക യൂണിയനോ, ഏജന്‍സിയോ ഇതുവരെ തുടങ്ങിയിട്ടില്ല. ക്ഷേമനിധിയില്‍ അംശാദായമടക്കുന്നതിനായും യൂണിയനില്‍ ചേര്‍ക്കുന്നതിനായും ചില തത്പരകക്ഷികള്‍ കമ്മീഷനായി വന്‍ തുകകള്‍ ഈടാക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അംഗങ്ങള്‍ അംശാദായ തുക മാത്രമേ അടക്കേണ്ടതുള്ളൂ എന്നും വാസ്തവ വിരുദ്ധമായ പ്രചാരണങ്ങള്‍ക്ക് വശംവദരാവാതിരിക്കുവാന്‍ അംഗങ്ങള്‍ ശ്രദ്ധിക്കണമെന്നും ചെയര്‍മാന്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →