പട്ടയഭൂമിയിലെ മരം മുറി; സംസ്ഥാന സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം

കൊച്ചി: പട്ടയഭൂമിയിലെ മരം മുറി കേസുകളിൽ സംസ്ഥാന സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. മരം മുറിയിൽ നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി കേസെടുത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. മരം മുറിച്ചവർക്കെതിരെ ഐ.പി.സി പ്രകാരമുള്ള വകുപ്പുകൾ ചുമത്താത്തത് എന്തുകൊണ്ടാണെന്നും 04/08/21 ബുധനാഴ്ച കോടതി ചോദിച്ചു.

മോഷണക്കുറ്റം ചുമത്തിയ 68 കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെയും ഹൈക്കോടതി ചോദ്യം ചെയ്തു. പട്ടയഭൂമിയിലെ മരം മുറിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കേസ് അടുത്ത 09/04/21 തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →