ഇഗ്‌നോയുടെ ജൂലൈയിലെ അക്കാദമിക് സെഷനലിലേക്കുള്ള പ്രവേശനം ആഗസ്റ്റ് 16 വരെ നീട്ടി

ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) യുടെ 2021 ജൂലായ്  അക്കാദമിക് സെഷനലിലേക്കുള്ള പ്രവേശനം (ഫ്രഷും/ റീറെജിസ്‌ട്രേഷനും) ആഗസ്റ്റ് 16 വരെ നീട്ടി.

റൂറല്‍ ഡെവലപ്‌മെന്റ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആന്‍ഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷന്‍, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, സൈക്കോളജി, അഡള്‍ട്ട് എഡ്യൂക്കേഷന്‍, ഡെവലപ്‌മെന്റ് സ്റ്റഡീസ്, ജെന്‍ഡര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍, ആന്ത്രപ്പോളജി, കോമേഴ്‌സ്, സോഷ്യല്‍ വര്‍ക്ക്, ഡയറ്റെറ്റിക്‌സ് ആന്‍ഡ് ഫുഡ് സര്‍വീസ് മാനേജ്‌മെന്റ്, കൗണ്‍സെല്ലിങ് ആന്‍ഡ് ഫാമിലി തെറാപ്പി, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ജേര്‍ണലിസം ആന്‍ഡ് മാസ്സ് കമ്മ്യൂണിക്കേഷന്‍, എന്‍വിറോണ്‍മെന്റല്‍ സ്റ്റഡീസ്  തുടങ്ങി വിവിധ വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക്  അപേക്ഷകള്‍ സമര്‍പ്പിക്കാം.
    

പ്രവേശനത്തിനുള്ള അപേക്ഷകള്‍ https://ignouadmission.samarth.edu.in/. എന്ന ലിങ്ക് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഇഗ്‌നോ ഓണ്‍ലൈന്‍ സംവിധാനം വഴി നിലവില്‍ ജൂലൈ 2021 സെഷനിലേക്ക് രജിസ്റ്റര്‍ ചെയ്ത പഠിതാക്കള്‍ അവരുടെ യുസര്‍ നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ച് അപേക്ഷ പരിശോധിക്കുകയും ന്യുനതകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ പ്രവേശനം ഉറപ്പുവരുത്തുന്നതിന് മുന്‍പ് അവ നീക്കം ചെയ്യേണ്ടതുമാണ് വിശദവിവരങ്ങള്‍ക്കായ് ഇഗ്‌നോ മേഖലാ കേന്ദ്രം, രാജധാനി ബില്‍ഡിംഗ്, കിള്ളിപ്പാലം, കരമന പി. ഓ. തിരുവനന്തപുരം  695 002 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0471-2344113/2344120/9447044132. ഇമെയില്‍: rctrivandrum@ignou.ac.in 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →