മലപ്പുറം ജില്ലയിലെ മാറഞ്ചേരി ഗ്രാമ പഞ്ചായത്തും ഹോട്ട് സ്‌പോട്ട് പട്ടികയില്‍

മലപ്പുറം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ മാറഞ്ചേരി ഗ്രാമ പഞ്ചായത്തും ഹോട്ട് സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. മലപ്പുറം ജില്ലയില്‍ മഞ്ചേരി നഗരസഭയിലെ 17-ാം വാര്‍ഡും കാലടി ഗ്രാമ പഞ്ചായത്തുമാണ് മറ്റ് ഹോട്ട് സ്‌പോട്ടുകള്‍. ഈ മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പ്രഖ്യാപിച്ച ഇളവുകളൊന്നും ഹോട്ട് സ്‌പോട്ട് പ്രദേശങ്ങളില്‍ ബാധകമല്ലെന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഹോട്ട് സ്‌പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ അനുമതിയുള്ള സ്ഥാപനങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ. ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. രേഖകള്‍ക്ക് https://www.prd.kerala.gov.in/ml/node/80282

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →