ടോക്യോ ഒളിമ്പിക്സ്: ടെന്നീസിൽ ജോക്കോവിച്ചിനു ഇരട്ട പ്രഹരം

ടോക്യോ: ഒളിംപിക്സ് സ്വര്‍ണം കൂടി നേടി കരിയറില്‍ ഗോള്‍ഡന്‍ സ്ലാം സ്വന്തമാക്കാമെന്ന നൊവാക് ജോക്കോവിച്ചിന്‍റെ സ്വപ്നം 30/07/2021 വെള്ളിയാഴ്ച ഒളിംപിക്സ് സെമിയില്‍ പൊലിഞ്ഞു. ടോക്യോ ഒളിംപിക്സ് ടെന്നീസ് പുരുഷ വിഭാഗം സെമിയില്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകളില്‍ തോറ്റ് ജോക്കോവിച്ച് പുറത്തായി. സ്കോര്‍ 1-6, 6-3, 6-1.

Read Also: ഒളിമ്പിക്സ് ഇന്ത്യ: അമ്പെയ്‌ത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു

സിംഗിൾസ് സെമിഫൈനലിനു പിന്നാലെ മിക്സഡ് ഡബിൾസിലും ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനു തോൽവി. 30/07/2021 വെള്ളിയാഴ്ച സെമിഫൈനലിൽ റഷ്യയുടെ അസ്ലൻ കാരത്സേവ്‌-എലെന വെസ്നിന സഖ്യത്തോടാണ് സെർബിയൻ ജോഡിയായ ജോക്കോവിച്ച്- നീന സ്റ്റോയനോവിച്ച് സഖ്യം കീഴടങ്ങിയത്. സ്കോർ 7-6, 7-5.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →