കൊല്ലം: കോവിഡ് മഹാമാരി കാലത്തും അര്‍ഹമായ കൈകളില്‍ ആനുകൂല്യങ്ങള്‍ എത്തിക്കുകയെന്ന വലിയൊരു ദൗത്യമാണ് സഹകരണ ബാങ്കുകള്‍ നടപ്പാക്കിയതെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിലെ അംഗ സമാശ്വാസ ഫണ്ടിന്റെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാരായ രോഗികളെ സഹായിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ സഹകരണ ബാങ്കുകള്‍ക്ക് ബാങ്കിംഗ് മേഖലയില്‍ മുന്നേറാന്‍ സാധിച്ചിട്ടുണ്ട്. കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം ജില്ലയിലെ സഹകരണമേഖലയ്ക്ക് മാതൃകയാക്കാവുന്നതാണ്. ബാങ്കിന്റെ നേതൃത്വത്തില്‍ പുതിയ ആശുപത്രി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സഹകരണ ബാങ്കുകളില്‍ അംഗത്വമുള്ള ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവര്‍ക്കായി സര്‍ക്കാര്‍ സഹകരണ മേഖലയില്‍ നടപ്പാക്കിയ പദ്ധതിയാണ് അംഗ സമാശ്വാസ ഫണ്ട്. ഇത് മുഖേന കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിലെ 86 അംഗങ്ങള്‍ക്കാണ് 10000 മുതല്‍ 25000 രൂപ വരെ ധനസഹായം ലഭിക്കുന്നത്. സഹകരണ ബാങ്ക് അങ്കണത്തില്‍ നടത്തിയ ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് എസ്. വിക്രമന് അധ്യക്ഷനായി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്, കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മനോജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.സുധിന്‍, ബാങ്ക് വൈസ് പ്രസിഡന്റ് പി.പ്രതാപന്, സെക്രട്ടറി പി.അശോകന്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.