ഉത്തർ പ്രദേശിലെ ബാരാബങ്കിയിലുണ്ടായ വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഉറ്റവർക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഒരു പി എം ഓ ട്വീറ്റ് പറഞ്ഞു : “ബാരാബങ്കിയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഉറ്റവർക്ക് പി എം എൻ ആർ എഫിൽ നിന്നും രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും സഹായധനം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.”

