അസം-മിസോറം അതിർത്തി തർക്കം; വെടിവെപ്പ്, ഏറ്റുമുട്ടൽ

ദില്ലി: മാസങ്ങളായി തുടരുന്ന അസം – മിസോറം അതിര്‍ത്തി തര്‍ക്കം സംസ്ഥാനങ്ങൾ തമ്മിലുള്ള വലിയ സംഘര്‍ഷമായി മാറുന്നു. അസമിലെ ചാച്ചാർ ജില്ലയും മിസോറാമിലെ കോലാസിബ് ജില്ലയും അതിർത്തി പങ്കിടുന്ന പ്രദേശത്താണ് സംഘർഷമെന്നാണ് വിവരം.

സംസ്ഥാന  അതിര്‍ത്തിയിൽ 26/07/2021 തിങ്കളാഴ്ച സംഘര്‍ഷത്തിനിടെ മിസോറം പൊലീസ് നടത്തിയ വെടിവെപ്പിൽ അസം പൊലീസിലെ ആറുപേര്‍ മരിച്ചു. നിരവധി നാട്ടുകാര്‍ക്കും പരിക്കേറ്റു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. 

പ്രശ്ന പരിഹാരത്തിനായി ഇരുസംസ്ഥാന മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രണ്ട് ദിവസം മുമ്പ് ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ അതിന് ശേഷം സ്ഥിതി വീണ്ടും വിഷളാവുകയും അതിര്‍ത്തിയിൽ സംഘര്‍ഷം മൂര്‍ച്ചിക്കുകയുമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →