ടോക്കിയോ: ഒളിമ്പിക്‌സിന് തിരിതെളിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആതിഥേയരായ ജപ്പാന്‍ ആദ്യ ജയം സ്വന്തമാക്കി. വനിതാ സോഫ്റ്റ് ബോളില്‍ ഓസ്‌ട്രേലിയയെ 8-1 നാണ് ജപ്പാന്‍ തോല്‍പ്പിച്ചത്.ഒളിമ്പിക്‌സില്‍ നടക്കുന്ന ആദ്യ ഇനമാണ് സോഫ്റ്റ്‌ബോള്‍. ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള ചില ടീം ഇനങ്ങളില്‍ മത്സരങ്ങള്‍ ഉദ്ഘാടന ചടങ്ങിന് മുന്‍പേ ആരംഭിക്കാറുണ്ട്.അഞ്ച് ഇന്നിങ്‌സുകളിലായാണ് ജപ്പാന്റെ ജയം. ആറ് സോഫ്റ്റ്‌ബോള്‍ ടീമുകളും പരസ്പരം ഓരോ തവണ ഏറ്റുമുട്ടുകയും ആദ്യ നാലിലെത്തുന്നവര്‍ മെഡലുകള്‍ക്കായി മത്സരിക്കുകയുമാണ് പതിവ്. ആദ്യ ഇനത്തിനും കാണികളെ അനുവദിച്ചിരുന്നില്ല. കോവിഡ് -19 വൈറസ് മഹാമാരിയെ തുടര്‍ന്നു കാണികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റൊരു മത്സരത്തില്‍ കാനഡ 4-0 ത്തിനു മെക്സിക്കോയെ തോല്‍പ്പിച്ചു. യു.എസ്.എ. ഇറ്റലിയെ 2-0 ത്തിനും തോല്‍പ്പിച്ചു.
സോഫ്റ്റ് ബോളിലൂടെ ഒളിമ്പിക്‌സിലെ ആദ്യ ജയം സ്വന്തമാക്കി ജപ്പാന്‍
