കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി’; രാജിയില്ലെന്ന് എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: കൊല്ലത്തെ എന്‍സിപി നേതാവ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടുവെന്ന വിഷയത്തില്‍ വിവാദം തുടരുന്നതിനിടെ മുഖ്യമന്തിയുമായി മന്ത്രി എ.കെ ശശീന്ദ്രന്റെ കൂടിക്കാഴ്ച. 21/07/21 ബുധനാഴ്ച രാവിലെ ക്ലിഫ് ഹൗസില്‍ നേരിട്ടെത്തിയാണ് എകെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ടത്. വിവാദത്തിന് പിന്നാലെ എകെ ശശീന്ദ്രന്‍ ഫോണില്‍ മുഖ്യമന്ത്രിയോട് വിശദീകരണം നല്‍കിയിരുന്നു. പിന്നാലെയാണ് അദ്ദേഹം നേരിട്ടെത്തിയത്.

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രാജി വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. കാര്യങ്ങള്‍ ഇന്നലെ തന്നെ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നു. മറ്റ് ചിലകാര്യങ്ങളാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. മുഖ്യമന്ത്രി വിളിച്ചിട്ടല്ല, താന്‍ നേരിട്ടെത്തിയതാണ് എന്നും എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. കൂടുതല്‍ പ്രതികരണം ഇല്ലെന്നും എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →