കവരത്തി: ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്കെതിര ഗുരുതര ആരോപണവുമായി ലക്ഷദ്വീപ് പൊലീസ്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ശേഷം ഐഷയുടെ വാട്സ്ആപ്പ് ചാറ്റുകളില്‍ പലതും ഡിലീറ്റ് ചെയ്തുവെന്നാണ് പൊലീസിന്റെ ആരോപണം.
ഐഷയ്ക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുമെന്നും പൊലീസ് പറഞ്ഞു. ഐഷയുടെ സാമ്പത്തിക സോത്രസ്സിനെക്കുറിച്ച് കൃത്യമായ മറുപടി നല്‍കിയിട്ടില്ലെന്നും പൊലീസ് 20/07/21 ചൊവ്വാഴ്ച കോടതിയില്‍ പറഞ്ഞു.
കേസ് എടുത്തതിന് പിന്നാലെയുള്ള ഐഷയുടെ നടപടി ദുരൂഹമാണ്. ഈ വാട്സ്ആപ്പ് ചാറ്റുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. യുവതിയുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ല. പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഇതുവരെ കൈമാറിയിട്ടില്ല. അന്വേഷണ സംഘത്തിന് എതിരെ ഐഷ മോശം പ്രചരണം നടത്തുകയാണെന്നും പൊലീസ് പറയുന്നു.