കോഴിക്കോട്: പേരാമ്പ്ര-ചെമ്പ്ര റോഡിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി

കോഴിക്കോട്: പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡിന്റെ നിർമ്മാണ പുരോഗതി പൊതുമരാമത്ത്‌-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിലയിരുത്തി. പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. പേരാമ്പ്ര-താനിക്കണ്ടി- ചക്കിട്ടപ്പാറ റോഡിന്റെ പ്രവർത്തിയും അവലോകനം ചെയ്തു. 
പേരാമ്പ്ര എംഎൽഎ ടി പി രാമകൃഷ്ണൻ, കുറ്റിയാടി എം എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, പിഡബ്ല്യുഡി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →