സന്തോഷത്തിന്റെ ഒന്നാം രഹസ്യം റിലീസിനൊരുങ്ങുന്നു

ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന എഡിറ്റിംഗ് ഇല്ലാതെ 85 മിനിറ്റ് ദൈർഘ്യമുള്ള ഒറ്റ ഷോർട്ട് സിനിമയായ സന്തോഷ ത്തിൻറെ ഒന്നാം രഹസ്യം ഓടിടി പ്ലാറ്റ്ഫോമിലൂടെ റിലീസിന് ഒരുങ്ങുന്നു.

നീസ്ട്രീം, കേവ് , മെയിൽ സ്ട്രീം ടിവി, റൂട്ട്സ്, സൈന പ്ലേ കൂടെ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമിലൂടെ 21/07/2021 ബുധനാഴ്ച ചിത്രത്തിൻറെ റിലീസിംങ് .

ഒരു കാറിനുള്ളിൽ രണ്ട് കഥാപാത്രങ്ങൾക്കിടയിൽ നടക്കുന്ന സംഭാഷണങ്ങളിലൂടെ പുരോഗമിക്കുന്ന റിലേഷൻഷിപ്പ് ഡ്രാമയായ ഈ ചിത്രത്തിൽ റിമ കല്ലിങ്കലും ജിതിൻ പുത്തഞ്ചേരിയും ആണ് മരിയ ജിതിൻ എന്നീ രണ്ട് കഥാപാത്രങ്ങളായി എത്തുന്നത്.

ശവം,വിത്ത് ,1956 മധ്യതിരുവിതാംകൂർ, എവരിതിങ് ഈസ് സിനിമ എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോൺ പാലത്തറ ഒരുക്കുന്ന ചിത്രമാണ് സന്തോഷത്തിന്റ ഒന്നാം രഹസ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →