വലിയ പെരുന്നാളിന് കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.കോവിഡ് ഭീതി നിലനിൽക്കവെ സർക്കാർ എടുത്ത തീരുമാനം തെറ്റാണെന്ന് ഐ എം എ 18/07/2021 ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പ്രധാനപ്പെട്ട തീർത്ഥാടന യാത്രകൾ മാറ്റി വച്ച സാഹചര്യത്തിൽ കേരളത്തിന്റെ തീരുമാനം ദൗർഭാഗ്യകരമെന്നും ഐ എം എ പറയുന്നു.
Read Also : കേരളത്തില്‍ അനുവദിച്ച ലോക്ഡൗണ്‍ ഇളവുകള്‍ക്കെതിരെ വിമര്‍ശനം
Read Also : ബക്രീദിന് ഇളവ്, ഓണത്തിനും ക്രിസ്തുമസിനും അടച്ചിടുക ശരിയല്ല : കേന്ദ്രമന്ത്രി വി മുരളീധരൻ
കോവിഡിന്റെ മൂന്നാം തരംഗം ഉടനെ ഉണ്ടാകുമെന്ന മുന്നറിയിപ്പ് സംസ്ഥാന സർക്കാർ അവഗണിച്ചുവെന്ന ആരോപണമാണ് ഉയരുന്നത്. വരുന്ന മാസങ്ങളില്‍ കോവിഡ് വ്യാപനം കൂടുമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ജഗ്രത പുലര്‍ത്തമെന്നും ഐ എം എ മുന്നറിയിപ്പ് നല്‍കിയിരുന്നു. വളരെ ഗുരുതരമായ രീതിയിൽ ആണ് സംസ്ഥാനത്തെ അവസ്ഥ എന്നിരിക്കെ അതിന്റെ ഗൗരവം മനസിലാക്കാതെ ആഘോഷങ്ങൾക്കായി ഇളവുകൾ നൽകിയെന്നാണ് ഉയരുന്ന ആക്ഷേപം.
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് രോഗ വ്യാപനത്തിന് കാരണമാകുമെന്ന് ഐ എം എ പറയുന്നു. ആഘോഷങ്ങളും മറ്റും മാറ്റിവെക്കാന്‍ ഐ എം എ സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് സർക്കാർ ബക്രീദിനായി സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഇളവുകൾ പ്രഖ്യാപിച്ചത്.
പെരുന്നാളിനോട് അനുബന്ധിച്ച് രോഗ വ്യാപനം കുറഞ്ഞ മേഖലകളിൽ ബുധനാഴ്ച വരെ കടകളെല്ലാം തുറക്കാനാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയത്.ഈ അനുമതി പിൻവലിക്കണമെന്ന് ഐ എം എ കേരള സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

