കേന്ദ്രമന്ത്രിമാരടക്കം ഉന്നതരുടെ ഫോൺ ചോർന്നു; ആരോപണവുമായി സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ്

ഇസ്രയേൽ നിർമ്മിത ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് കേന്ദ്രമന്ത്രിമാർ, ആർ.എസ്എസ് നേതാക്കൾ, സുപ്രിംകോടതി ജഡ്ജിമാർ, ജേണലിസ്റ്റുകൾ, തുടങ്ങിയവരുടെ ഫോൺ ചോർത്തപ്പെട്ടെന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം. ഫോൺ ചോർച്ച സംബന്ധിച്ച് ശക്തമായ സൂചന ലഭിച്ചതായി രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി എംപി ട്വീറ്റ് ചെയ്തു.

”കേന്ദ്ര മന്ത്രിമാർക്കൊപ്പം ചില സുപ്രീം കോടതി ജഡ്ജിമാരുടെയും മാധ്യമപ്രവർത്തകരുടേയും ഫോണുകൾ ചോർത്തിയതായി അഭ്യൂഹം നിലനിൽക്കുന്നുണ്ട്. ഇസ്രയേൽ നിർമ്മിത ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ചാണ് ഫോൺ ചോർത്തിയെന്നാണ് സൂചന”. വാഷിംഗ്ടൺ പോസ്റ്റ്, ഗാർഡിയൻ എന്നീ മാധ്യമങ്ങൾ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുടെ റിപ്പോർട്ട് പുറത്ത് വിടുമെന്നാണ് അഭ്യൂഹമെന്നും ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ തന്റെ പക്കലുണ്ട്. വാർത്ത സംബന്ധിച്ച് സ്ഥിരീകരണമുണ്ടായാൽ വിവരങ്ങൾ പുറത്ത് വിടുമെന്നും സുബ്രഹ്മണ്യസ്വാമി പറഞ്ഞു. എന്നാൽ ചോർത്തിയത് ആരാണെന്നും എന്തിനുവേണ്ടിയാണെന്നും സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കിയില്ല.

Share
അഭിപ്രായം എഴുതാം