സിറിയയില്‍ ഭീകരാക്രമണം: 40 പേര്‍ കൊല്ലപ്പെട്ടു

സിറിയ: സിറിയയില്‍ ഇന്നലെ നടന്ന ഭീകരാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. അഫ്രിന്‍ നഗരത്തിലെ മാര്‍ക്കറ്റില്‍ റമസാന്‍ നോമ്പ് തുറക്കുന്നതിനായി സാധനങ്ങള്‍ വാങ്ങാനെത്തിയ ആളുകള്‍ക്കുനേരെ ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍ ഇടിച്ചുകയറി പൊട്ടിത്തെറിക്കുകയായിരുന്നു. കൊല്ലപ്പെട്ട 40 പേരില്‍ 11 കുട്ടികളും ആറ് തുര്‍ക്കി വിമത പോരാളികളും ഉള്‍പ്പെടുന്നു. 47 പേര്‍ക്ക് പരുക്കേറ്റു.മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകരുകയും കേടുപാടുകളുണ്ടാവുകയും ചെയ്തു. ആക്രമണത്തിനു പിന്നില്‍ തുര്‍ക്കിയിലെ കുര്‍ദിഷ് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റ് (വൈപിജി)ആണെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയം ആരോപിച്ചു. എന്നാല്‍ ഭീകര സംഘടനകളൊന്നും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെ യുഎസ് അപലപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →