ദക്ഷിണേന്ത്യൻ സിനിമാ ലോകം കാത്തിരിക്കുന്ന മെഗാഹിറ്റ് ചിത്രം വിക്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. തമിഴകത്തെ കയ്യിലെടുത്ത സംവിധായകൻ ലോകേഷ് കനകരാജും ഉലകനായകൻ കമൽഹാസനും മക്കൾ സെൽവം വിജയസേതുപതിയും എത്തിയതിന്റ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത് വിട്ടു. ആരംഭിച്ചിട്ടോം എന്ന ക്യാപ്ഷനോട് കൂടി നിർമാണ കമ്പനിയായ രാജ്കമൽ ഫിലിംസിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒറ്റ ഷെഡ്യൂളിൽ തന്നെ തീർക്കാനാണ് തീരുമാനം. ശൗര്യമുള്ളയാളയാൾക്കുള്ള കിരീടം, ആരംഭിച്ചിട്ടോം എന്ന കമലഹാസന്റെ വാക്കുകൾക്കൊപ്പം റിലീസ് ചെയ്ത കമൽഹാസനും വിജയ് സേതുപതിയും ഫഹദ് ഫാസിലും ചേർന്നുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വൻ സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്.
കമലഹാസന്റെ 232-ാം മത് ചിത്രമാണ് വിക്രം . കമൽഹാസനൊപ്പമുള്ള ക്യാരക്ടർ പോസ്റ്ററിന് സംവിധായകൻ ലോകേഷ് നൽകിയിരിക്കുന്ന തലവാചകം ഒരിക്കൽ ഒരിടത്ത് ഒരു ഗോസ്റ്റ് ജീവിച്ചിരുന്നു എന്നാണ്. മാ നഗരം എന്ന ത്രില്ലറിലൂടെ തന്റെ മുപ്പതാം വയസ്സിൽ തമിഴകത്തെ കയ്യിലെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ് .
പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമായ വിക്രം എന്ന ചിത്രത്തിൽ പ്രധാന റോളിൽ നരേനും എത്തുന്നുണ്ട്. ജെല്ലിക്കെട്ട്, ജിന്ന് എന്നീ ചിത്രങ്ങൾക്കുശേഷം ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണ് വിക്രം. വിജയ് ചിത്രമായ സർക്കാരിന്റെ ഛായാഗ്രഹണം നിർവഹിച്ചതും ഗിരീഷ് ഗംഗാധരൻ തന്നെയായിരുന്നു.