തിരുവനന്തപുരം : ആരാധനായയത്തിന്റെ മറവില്‍ അനാശാസ്യം നടത്തിയ മലയാളികള്‍ ഉള്‍പ്പെടെഏഴുപേര്‍ പിടിയില്‍. മാര്‍ത്താണ്ഡത്തു നിന്ന് 10 കിലോമീറ്റര്‍ അകലെ എസ്‌ടി മങ്കാട് നിത്തിരവിളയിലാണ് സംഘം ആരാധനാലയത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയത്. എസ്‌ടി മങ്കാട് സ്വദേശി ലാല്‍ ഷൈന്‍ സിങ്ങ് ,കളയിക്കാവിള സ്വദേശി ഷൈന്‍,മേക്കോട് സ്വദേശി ഷിബിന്‍, ഞാറവിള സ്വദേശിനികളായ റാണി,സുഗന്ധി,തിരുവനന്തപുരം സ്വദേശിനികളായ രണ്ടുപെണ്‍കുട്ടികള്‍ എന്നിവരാണ് നിരത്തിവിള പോലീസിന്റെ പിടിയിലായത്.
ആരാധനാലയത്തിനായി ലാല്‍ ഷൈന്‍ സിങ്ങാണ് വീട് വാടകയ്‌ക്കെടുത്തതെന്ന് പോലീസ് പറഞ്ഞു. ഇവിടേക്ക് നിരന്തരം വാഹനങ്ങള്‍ വന്നുകൊണ്ടിരുന്നതാണ് നാട്ടുകാര്‍ക്ക് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയും നിത്തിരവിള പോലീസ് ആരാധനാലയമായി പ്രവര്‍ത്തിച്ചിരുന്ന വീട്ടിലെത്തി റെയ്‌ഡ് നടത്തുകയുമായിരുന്നു. റെയിഡിനിടെ പിടിയിലായ 19 കാരിയെ നിര്‍ബ്ബന്ധിച്ചാണാണ് പെണ്‍ വാണിഭ കേന്ദ്രത്തിലെത്തിച്ചതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

