കർഫ്യു പിൻവലിക്കാനൊരുങ്ങി കർണാടക

കൊവിഡ് കേസുകളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനൊരുങ്ങി കർണാടകം സർക്കാർ. സംസ്ഥാനത്തെ 31 ജില്ലകളിൽ അഞ്ച് ശതമാനത്തിൽ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കേസുകൾ കുറയുന്ന സാഹചര്യത്തിൽ കടകളുടെ പ്രവർത്തന സമയം കൂട്ടാനും മാളുകൾ തുറക്കാനും തീരുമാനമുണ്ടാകുമെന്നാണ് സൂചനകൾ. കാണികളുടെ എണ്ണം കുറച്ച് കൊണ്ട് സിനിമ തിയറ്ററുകളും മൾട്ടിപ്ലക്സുകളും തുറക്കാനുള്ള ഉദ്ദേശത്തിലാണ് കർണാടക സർക്കാർ.

വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിക്കുന്നതിലെയും രാത്രി കര്‍ഫ്യൂ സമയം കുറക്കുന്നതിലെയും പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തുവരികയണെന്നും 16/07/2021 വെള്ളിയാഴ്ചയോ 17/07/2021 ശനിയാഴ്ചയോ നടക്കുന്ന മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചിരുന്നു.

35,896 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →