പോര്‍ട്ട് ഓ പ്രിന്‍സ്: ഹെയ്ത്തി പ്രസിഡന്റ് ജോവനല്‍ മോസ് സ്വവസതിയില്‍വെച്ച് വെടിയേറ്റു മരിച്ചു. ഹെയ്ത്തിയില്‍ ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫാണ് ഇക്കാര്യം അറിയിച്ചത്. അക്രമത്തില്‍ പരിക്കേറ്റ് ഗുരുതര പരുക്കുകളോടെ ജോവനലിന്റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു.
08/07/21 ബുധനാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു അക്രമമെന്നും അക്രമികള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. 53 വയസ്സുകാരനായ ജുവനില്‍ മുഈസ് തന്റെ മുന്‍ഗാമിയായ മിഷേല്‍ മാര്‍ട്ടലി 2017 ഫെബ്രുവരിയില്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് അധികാരത്തിലേറിയത്.
ജുവനില്‍ മുഈസിന് നേരെയുണ്ടായ ആക്രമണം മനുഷ്യത്വ രഹിതവും ക്രൂരവുമാണെന്ന് പ്രധാനമന്ത്രി ക്ലോഡ് ജോസഫ് പറഞ്ഞു.



