തിരുവനന്തപുരം : പിഎസ് സി അംഗ പദവി 40 ലക്ഷം രൂപക്ക് വിറ്റെന്ന ആരോപണം പച്ചക്കളളമാണെന്ന് ഐഎന്‍.എല്‍. ഇതിന് പിന്നില്‍ മുസ്ലീം ലീഗ് ആണെന്നും ലീഗ് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇസി മുഹമ്മദ് ആരോപണം ഉന്നയിച്ചതെന്നും ഐഎന്‍എല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. 15 പേരെ ഇന്റര്‍വ്യൂ നടത്തി ഏറ്റവും യോഗ്യതയുളള ആള്‍ക്കാണ് പദവി നല്‍കിയത്. ഇസി മുഹമ്മദിന് പിന്നില്‍ റഹീമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിഎസ് സി അംഗ പദവി കോഴവാങ്ങി വിറ്റെന്ന ആരോപണം ഉന്നയിച്ചത് സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇസി മുഹമ്മദാണ്. 40 ലക്ഷം രൂപകോഴ ഉറപ്പിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പാര്‍ട്ടിക്ക് അനുവദിച്ച പിഎസ് സി അംഗത്വം വിറ്റതെന്നാണ് മുഹമ്മദ് ആരോപിച്ചത്. പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമായതിന് പിന്നാലെയാണ് നേതൃത്വം കോഴ വാങ്ങിയതായി ആരോപണം . ഉന്നയിച്ചത്.

